HomeDaily Current AffairsDaily Current Affairs Capsule – November 10, 2024

Daily Current Affairs Capsule – November 10, 2024

മാതൃഭൂമി കേശവമേനോൻ സ്‌മാരക പഠന-ഗവേഷണകേന്ദ്രം കോഴിക്കോട് തുടങ്ങും

കെ.പി. കേശവമേനോൻ

  • ഇദ്ദേഹമാണ്‌ മലയാളത്തിലെ പ്രമുഖ ദിനപത്രമായ മാതൃഭൂമി സ്ഥാപിച്ചത്.
  • 1886ൽ പാലക്കാട്ടെ തരൂർ ഗ്രാമത്തിൽ ജനനം.
  • മദ്രാസ് സർവകലാശാലയിൽനിന്ന് ആർട്‌സിൽ ബിരുദം നേടിയ ഇദ്ദേഹം 1915ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി. ആനി ബെസന്റിന്റെ ഹോം റൂൾ ലീഗിൽ പ്രവർത്തിച്ചിട്ടുണ്ട്.
  • 1921ൽ നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കുന്നതോടെയാണ്‌ ഗാന്ധിയൻ ആദർശങ്ങളിലേക്ക് കൂടുതൽ ആകൃഷ്ടനാകുന്നത്.
  • മാപ്പിള ലഹള നടക്കുമ്പോൾ ‍കെ.പി.സി.സി സെക്രട്ടറിയായിരുന്നു.
  • 1923ലാണ്‌ മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരാകുന്നത്. അക്കാലത്ത് നടന്ന വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിനെത്തുടർന്ന് തിരുവനന്തപുരം ജയിലിൽ ആറ് മാസം ശിക്ഷയനുഭവിച്ചു.
  • 1946ൽ വീണ്ടും മാതൃഭൂമിയുടെ പത്രാധിപരായി ചുമതലയേറ്റു. സിലോണിലെ ഹൈക്കമ്മീഷണർ ആയി നിയമിതനായെങ്കിലും പിന്നീട് അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജിവെച്ചു. അതിനുശേഷം ഐക്യ കേരളത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.
  • ഇദ്ദേഹത്തിന്റെ യാത്രാവിവരണമായ് ബിലാത്തി വിശേഷം, ആത്മകഥയായ ‘കഴിഞ്ഞ കാലം‘ എന്നിവ മലയാള സാഹിത്യത്തിൽ സവിശേഷ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
  • നാം മുന്നോട്ട് എന്ന അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകവും ശ്രദ്ധയർഹിക്കുന്നതാണ്‌.

മറ്റു കൃതികൾ:

  • കഴിഞ്ഞകാലം, സായാഹ്നചിന്തകൾ, ജവഹർലാൽ നെഹ്‌റു, ഭൂതവും ഭാവിയും, എബ്രഹാംലിങ്കൺ, പ്രഭാതദീപം, നവഭാരതശില്‌പികൾ (Vol. I & II), ബന്ധനത്തിൽ നിന്ന്‌, ദാനഭൂമി, മഹാത്മാ, ജീവിത ചിന്തകൾ, വിജയത്തിലേക്ക്‌, രാഷ്ട്രപിതാവ്, യേശുദേവൻ

Legendary Sarangi Player Pandit Ram Narayan Dies at 96

  • പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. സംഗീതനാടക അക്കാദമി അവാർഡും ലഭിച്ചു.

ശ്രീജേഷ് മികച്ച ഗോൾകീപ്പർ

  • അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന ഈ വർഷത്തെ മികച്ച ഗോൾകീപ്പർ പുരസ്കാരം മലയാളി താരം പി.ആർ. ശ്രീജേഷിന്.
  • മികച്ച കളിക്കാരനായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും തിരഞ്ഞെടുക്കപ്പെട്ടു.
  • മൂന്നാം തവണയാണ് ശ്രീജേഷും ഹർമൻപ്രീതും ഈ പുരസ്ക‌ാരം നേടുന്നത്.
  • ഇക്കഴിഞ്ഞ പാരീസ് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായിരുന്നു.
  • ഒളിമ്പിക്‌സിനുപിന്നാലെ അന്താരാഷ്ട്ര ഹോക്കിയിൽനിന്ന് വിരമിക്കുകയും ചെയ്തു.
  • ഹർമൻപ്രീത് ഒളിമ്പിക്സിൽ 10 ഗോൾ നേടി ടോപ് സ്കോററായി.
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500
    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000