HomeDaily Current AffairsDaily Current Affairs Capsule – August 24, 2024

Daily Current Affairs Capsule – August 24, 2024

Unified Pension Scheme

  • ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ; 2025 ഏപ്രില്‍ ഒന്നുമുതൽ നിലവില്‍വരും.
  • സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി (യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം-യു.പി.എസ്.)ക്ക് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍.
  • എന്‍. പി. എസ്. (നാഷണല്‍ പെന്‍ഷന്‍ സ്‌കീം) വേണോ അതോ യു.പി.എസ്. വേണോ എന്ന് ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാം.
  • നിലവില്‍ എന്‍.പി.എസി. ലുള്ളവര്‍ക്ക് യു. പി. എസി. ലേക്ക്. മാറാനും സൗകര്യമുണ്ട്.
  • സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഏകീകൃത പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ സൗകര്യമുണ്ട്.
  • അഷ്വേഡ് പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, അഷ്വേഡ് മിനിമം പെന്‍ഷന്‍ എന്നിവയാണ് യു.പി.എസ്. ഉറപ്പുവരുത്തുന്നത്.

Vidyadhiraja Chattambi Swami Jayanti

  • വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി നാളെ.
  • തിരുവനന്തപുരം ജില്ലയിലെ കണ്ണമ്മൂലയ്ക്കടുത്തുള്ള കൊല്ലൂരിൽ 1853 ഓഗസ്റ്റ് 25 നാണ് ജനനം.
  • കുഞ്ഞൻ എന്നായിരുന്നു ഓമനപ്പേര്. പിൽക്കാലത്ത് കുഞ്ഞൻപിള്ള എന്നും അറിയപ്പെട്ടു.
  • അദ്ദേഹം സ്വീകരിച്ച സന്യാസനാമം : ഷണ്മുഖദാസൻ.
  • അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 25 ജീവകാരുണ്യ ദിനമായി ആചരിക്കുന്നു.
  • 1924 ഓഗസ്റ്റ് 5 നു കൊല്ലം ജില്ലയിലെ പന്മനയിൽ സമാധിയായി.

Asia’s Richest Village – Madhapar (Gujarat)

  • പ്രവാസികളായ 1,200-ലധികം കുടുംബങ്ങളാണ് മധാപറിന് ഈ നേട്ടം സമ്മാനിച്ചത്.
  • ജോലിയും താമസവും വിദേശത്താണെങ്കിലും ഇവരുടെയെല്ലാം നിക്ഷേപങ്ങളാൽ സമ്പന്നമാണ് ഈ ഗ്രാമം.
  • 7000 കോടി രൂപയുടെ സ്ഥിരനിക്ഷേപമാണ് ഗ്രാമവാസികൾക്കുള്ളത്.
  • 17 പൊതു-സ്വകാര്യ ബാങ്കുകൾ ഗ്രാമത്തിലുണ്ട്.
  • 32000-ത്തോളമാണ് ജനസംഖ്യ. വിദേശത്ത് ജോലി ചെയ്യുന്നവരുടെ നിക്ഷേപമാണ് ബാങ്കുകളിലുള്ളത്. ഇതാണ് ഗ്രാമത്തെ സമ്പന്നമാക്കുന്നത്. ഗ്രാമത്തിൽ 20000-ത്തോളം വീടുകളുണ്ട്. 1200-ഓളം കുടുംബങ്ങൾ വിദേശത്താണ്.
  • മധ്യ ആഫ്രിക്കയിലെ നിർമാണമേഖലയിൽ ആധിപത്യം നേടിയവരിൽ ഭൂരിഭാഗവും ഗുജറാത്തിൽ നിന്നുള്ളവരാണ്.
  • ബ്രിട്ടൻ, അമേരിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലാണ് പ്രവാസികളിലധികവും.

Daily MCQs

  1. കേരള രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന ഗ്രന്ഥപ്പുര എന്ന സന്നദ്ധസംഘടനയുടെ സംസ്ഥാനത്തെ ആദ്യകേന്ദ്രം നിലാവിൽ വരുന്നതെവിടെ?
    • തിരുവനന്തപുരം
  2. ലുസെയ്ൻ ഡയമണ്ട് ലീഗ് അത്ലറ്റിക് ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം?
    • നീരജ് ചോപ്ര
  3. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്കൈഡെക്ക് വരുന്നത് എവിടെ?
    • ബെംഗളൂരു
    • 250 മീറ്റർ ഉയരമുള്ള ടവർ ബെംഗളൂരുവിന്റെ 360 ഡിഗ്രി കാഴ്ച ലഭ്യമാക്കും.
    • നിലവിൽ ബെംഗളൂരുവിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ സി.എൻ.ടി.സി. പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.
    Prepare for University Assistant Special Topics 2026 with KAS Zone. Get English notes, Malayalam video classes, tests, quiz bots and key education policy topics.
    • 0 Lessons
    ₹599
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000